Malayalam lyrics

കുളിരോളമായ് നെഞ്ചില്‍ വന്നു പുല്‍കി നില്‍ക്കുന്നു സ്നേഹം
തളിരാമ്പല്‍ പോലെ എന്റെ ഉള്ളില്‍ വിരിഞ്ഞു നില്‍ക്കുന്നു മോഹം
ഒളിവീശും പൂനിലാവില്‍ കളി ചൊല്ലും കായല്‍ പോലെ
വിളയാടിടുന്ന വരവര്‍ണ്ണിനി
കുളിരോളമായ് നെഞ്ചില്‍ വന്നു പുല്‍കി നില്‍ക്കുന്നു സ്നേഹം
കാണുമ്പോളെല്ലാം മറന്നു കരളിലെ മൈന പിടഞ്ഞു
കണ്ണുനീര്‍ ഓര്‍മ്മകളെല്ലാം നിന്‍ മൃദുഹാസത്താല്‍ മാഞ്ഞു
കൊലുസ്സണിഞ്ഞു നീ നടമാടവേ വയല്‍വരമ്പിലോ കിളി പാടുന്നു
കനവിന്റെ ഓടം തുഴയുന്നു നാം
കുളിരോളമായ് നെഞ്ചില്‍ വന്നു പുല്‍കി നില്‍ക്കുന്നു സ്നേഹം
പുന്നാരപ്പാട്ടുകള്‍ പാടി സല്ലാപത്തേന്‍കുളിര്‍ തൂകി
ഇന്നെന്റെ ജീവന്റെ കൊമ്പില്‍ പൊന്നൂഞ്ഞാലാടാന്‍ നീ വന്നു
മൗനരാഗങ്ങള്‍ മിഴിത്തുമ്പിനാല്‍ മനസ്സിന്‍ വീണയാല്‍ മീട്ടുന്നു നീ
മഴവില്ലു പോലെ തെളിയുന്നു നീ
(കുളിരോളമായ് നെഞ്ചില്‍ )

Song video

Watch on YouTube

Song details

വർഷം: 1996

സംഗീതം: രാജാമണി

ഗാനരചന: രഞ്ജിത്ത് മട്ടാഞ്ചേരി

ഗായകർ: കെ ജെ യേശുദാസ്

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

Album: പടനായകൻ