Malayalam lyrics
ആ..ആ.. കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊ- രശ്രുകുടീരം ഞാന്‍ ! സപ്തവര്‍ണ്ണച്ചിറകു കരിഞ്ഞൊരു സ്വപ്നശലഭം ഞാന്‍ ! ആ..ആ.. ആദിവസന്തസ്മൃതികള്‍ പൂവിടും ഏതോ ശാഖികളില്‍ പാടും കുയിലേ.. കുയിലേ.. പാടും കുയിലേ...എനിക്കു നീയൊരു വേദനതന്‍ കനി തന്നു - വെറുമൊരു വേദനതന്‍ കനി തന്നു (കൃഷ്ണതുളസിക്കതിരുകള്‍ ...) പൂക്കുമൊലീവുകള്‍ മുന്തിരിവള്ളികള്‍ കോര്‍ക്കും കണ്ണീര്‍മണികള്‍ (2) താലം നിറയെയൊരുക്കി എന്‍ പ്രിയ താമസ്സി അരികിലിരിക്കൂ-- എന്നെ നീ സഖി തഴുകിയുറക്കൂ! ആ..ആ.. (കൃഷ്ണതുളസിക്കതിരുകള്‍ ...)
Song video
Song details
വർഷം: 1979
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
വരികൾ: അജയ് മേനോൻ
Album: ഉൾക്കടൽ
- Singer: കെ ജെ യേശുദാസ്
- Film / album: ഉൾക്കടൽ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഓ എൻ വി കുറുപ്പ്