Malayalam lyrics
കൃഷ്ണാ...... കൃഷ്ണ ദയാമയ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുലഭീകര സാഗരത്തിരയില്‍ അച്യുതാ നിന്‍പദം ശ്യാമതീരം വഴിയില്‍ വാടിക്കൊഴിഞ്ഞുവീണൊരു വസന്തകുസുമം ഞാന്‍ വണങ്ങുവാന്‍ നിന്‍ പദത്തില്‍ വീണൊരു വനാന്തകുസുമം ഞാന്‍ കൃഷ്ണ ദയാമയ ..... സകലദുരിതഹര മുരളീനാദം പരാത്പരാ നിന്‍ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണ ദയാമയ .....
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി
Album: മനസ്സ്
- Singer: എസ് ജാനകി
- Film / album: മനസ്സ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ