Malayalam lyrics
തീയും കാറ്റും പോലെ കൈയും മെയ്യും തമ്മില്‍ പിണഞ്ഞാളിപ്പടരാം...പുല്‍കിപ്പടരാം.. പാതിരാവിന്‍ കിടക്കയില്‍ സ്വേദബിന്ദുക്കളായ് രോമരാജികള്‍ക്കു മുത്തണിയിക്കാം (തീയുംകാറ്റും പോലെ...) മേഘം പുതുമഴ പൊഴിയുകയായ് ഭൂമി തളിരിട്ടു പുളയുകയായ് (മേഘം..) ആകാശക്കുടയുടെ താഴെ നാമൊന്നായ് തീരുമ്പോള്‍ നീ കണ്‍കവരുന്നൊരു താരുണ്യം കിങ്ങിണി കെട്ടിയ ലാവണ്യം പൊന്നും പൂവും നമ്മള്‍ തേടുന്നു (തീയുംകാറ്റും പോലെ...) നാണം...വളകളില്‍ ഉതിര്‍മണിയായ് ഈണം..സിരകളില്‍ മധുമഴയായ് (നാണം..) തീരാത്തൊരു ലഹരിയുമായ് നിന്‍ കാര്‍കൂന്തല്‍ പുഴയുടെ അരികില്‍ കാവലിരുന്നാലെന്തു തരും... കനവിന്‍ മുത്തു നിനക്കു തരും മണ്ണും വിണ്ണും നമ്മള്‍ നേടുന്നു... (തീയുംകാറ്റും പോലെ...)
Song details
വർഷം: 1990
സംഗീതം: ബാലചന്ദ്ര മേനോൻ
ഗാനരചന: എസ് രമേശൻ നായർ
ഗായകർ: ഉണ്ണി മേനോൻ, എസ് ജാനകി
വരികൾ: കല്യാണി
Album: കുറുപ്പിന്റെ കണക്കു പുസ്തകം
- Singer: ഉണ്ണി മേനോൻ
- Singer: എസ് ജാനകി
- Film / album: കുറുപ്പിന്റെ കണക്കു പുസ്തകം
- Composer: ബാലചന്ദ്ര മേനോൻ
- Lyricist: എസ് രമേശൻ നായർ