Malayalam lyrics

കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍
സ്വപ്നമനോഹരി നീ വന്നു - എന്റെ
സ്വപ്നമനോഹരി നീ വന്നൂ (കല്പനാരാമത്തില്‍)
മാനത്തെ നന്ദനവനത്തില്‍ നിന്നോ
മാനസയമുനാതീരത്തുനിന്നോ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീ വന്നൂ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീവന്നൂ (കല്പനാരാമത്തില്‍)
മുല്ലപ്പൂവല്ലികള്‍ അലങ്കരിച്ച
പല്ലക്കിലേറിവരും വസന്തം പോലെ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീ വന്നൂ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീവന്നൂ (കല്പനാരാമത്തില്‍)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കൊച്ചിൻ ഇബ്രാഹിം, എൽ ആർ അഞ്ജലി

വരികൾ: ജയലക്ഷ്മി രവി, വേണു

യൂട്യൂബ് ഓഡിയോ: കല്യാണി

Album: മനസ്സ്