Malayalam lyrics
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ കരിമ്പിൻ കാലാ കള്ളുഷാപ്പ് വിലയ്ക്കെടുത്തേനേ ഞാൻ വിലക്കെടുത്തേനെ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ വരുന്ന കൂട്ടരെ പുലരിക്കള്ളാൽ മുഖം കഴുകിക്കും പൊരിച്ച മീനും വറുത്ത മുട്ടയും എല്ലാവർക്കും ഫ്രീ വഴിയിലൊക്കെ ഞാൻ പൈപു വെയ്ക്കും അതിനകത്തൂടെ ഒഴുകി വരും രസികൻ മദ്യം എല്ലാവർക്കും ഫ്രീ (അടുത്ത...) വൈക്കത്തപ്പൻ എനിക്കൊരു ചെറുവരം തരുമെങ്കിൽ സ്വർഗ്ഗത്തിൽ പോയി താമസ്സിക്കാൻ ചീട്ടു വാങ്ങിയേനേ കൽപവൃക്ഷം സർവ്വ്വവും ചെത്താൻ പാട്ടമെടുത്തേനേ ഉർവ്വശിക്കൊരു കല്യാണത്തിനു ആളെ നോക്കിയേനേ നറുക്കെടുക്കുമ്പോൾ സമ്മാനം നമുക്കു വന്നെങ്കിൽ അടുത്ത വണ്ടിക്ക് മദ്രാസിൽ പോയി പടം പിടിച്ചേനേ അതിലെ നായകായി ഞാനൊന്നഭിനയിച്ചേനേ അടുത്തു വന്ന താരത്തിനെ കെട്ടിപ്പിടിച്ചേനേ (അടുത്ത....)
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: രവീന്ദ്രൻ, കെ ആർ വേണു
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: മനസ്സ്
- Singer: രവീന്ദ്രൻ
- Singer: കെ ആർ വേണു
- Film / album: മനസ്സ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ