Malayalam lyrics
എല്ലാമറിഞ്ഞവന്‍ നീ മാത്രം എന്നെയറിഞ്ഞവന്‍ നീമാത്രം അന്ധകാരത്തില്‍ മുങ്ങിക്കിടന്നൊരെന്‍ അന്തരംഗത്തിലെ മന്ദിരത്തില്‍ പ്രണയത്തിന് മണീദീപമാലകൊളുത്തിയെന്‍ പ്രിയമുള്ളവനേ നീ വന്നൂ പരിചയമില്ലാത്തൊരേതോ സ്വപ്നത്തിന്‍ പരിമളലഹരി നീ കൊണ്ടുവന്നൂ അതിനോടൊപ്പം എന്നാരാമത്തില്‍ അനുരാഗചൈത്രവും ഓടിവന്നൂ മന്ദഹസിക്കാന്‍ മറന്നൊരെന്‍ ചുണ്ടുകള്‍ മന്ദാര പുഷ്പം വിടര്‍ത്തി നവ്യപ്രതീക്ഷകള്‍ രാജഹംസങ്ങളായ് നയനത്തിന്‍ നീല സരസ്സിലെത്തി
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: കല്യാണി, ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: മനസ്സ്
- Singer: എസ് ജാനകി
- Film / album: മനസ്സ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ