Malayalam lyrics
കലാവതീ സരസ്വതീ കലയുടെ പുണ്യപ്രഭാവതീ നിരുപമ ലീലാമനോഹരീ നിനക്കു നൽകാൻ പുഷ്പാഞ്ജലി കലയുടെ ഉത്സവതിരുനാളിൽ കനകനിലാവായ് വരൂ വരൂ പ്രതിഭയിൽ ഞങ്ങടെ പ്രതിഭയിൽ നീ പ്രഭാതമാവുക പ്രഭാമയീ അഭിനയനർത്തന ലയമായും അനുഭൂതിയുടെ സ്വരമായും അണിയറ തന്നിലും അരങ്ങിലും അനുഗ്രഹിക്കുക മനസ്വിനീ കലാവതീ സരസ്വതീ
Song details
Film/album: ലളിതഗാനങ്ങൾ
- Singer: രാകേഷ് ബ്രഹ്മാനന്ദൻ
- Film / album: ലളിതഗാനങ്ങൾ