Malayalam lyrics
ഉദയവികിരണങ്ങൾ തന്തികളായ് മീട്ടുന്നതാരോ ഹൃദയതാമര വീണ്ടുമുണരുകയായ് തിന്തിമി ധിമി തിന്തിമിം ധിമി തിന്തിമിം തിമി ധിം ധവളഹിമഗിരി വിണ്ണിലെന്നതു പോൽ നിർഭയമനസ്സൊട് തലയുയർത്തി നിവർന്നു നിൽക്കുക നാം മൊഴികൾ നമ്മുടെ മൊഴികൾ സത്യത്തിൻ ആഴങ്ങളിൽ നിന്നുണരുമൊരു കുളുർധാരയാവട്ടെ ഇൻഡ്യ തൻ സ്വാതന്ത്ര്യമന്ത്രം നീ മന്ദ്രശ്രുതിയിൽ ഇന്നുമിവരിലുണർന്നിരിക്കുന്നു ചൈത്രമംഗളഗാനമായ് വരൂ താരസ്വരത്തിൻ വിശ്വപൗരനുണർത്തു പാട്ടായ് നീ
Song details
Music: കെ പി ഉദയഭാനു
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ പി ഉദയഭാനു
- Lyricist: ഒ എൻ വി കുറുപ്പ്