Malayalam lyrics
ഒരു കുമ്പിൾപ്പൂമണം നേദിക്കയല്ലാതെ ഒരു പനിനീർപൂവെന്തു ചെയ്യാൻ കരൾ നൊന്തു മധുരമായ് പാടുകയല്ലാതെ ഒരു വാനമ്പാടി മറ്റെന്തു ചെയ്യാൻ മണ്ണിന്റെയാത്മാവിൽ സ്വർണ്ണമുരുകി മഞ്ഞവെയിലായ് ഒഴുകുമ്പോൾ പിന്നെയാ സന്ധ്യ തൻ താലങ്ങളിൽ നിന്നു കുങ്കുമപ്പൂവുതിരുമ്പോൾ മുന്നിൽ വിടരും അനന്ത സൗന്ദര്യമേ എന്റെ നമോവാകം (ഒരു കുമ്പിൾ...) അജ്ഞാതഗന്ധരവഗാനമുണർത്തുമൊ രപ്സരസ്സായ് ഭൂമി നിൽക്കുമ്പോൾ മഞ്ഞണിരാവിലൊരേഴിലപാല പോൽ വിണ്ടലം പൂവണിയുമ്പോൾ കണ്ണിലുണരും അഭൗമലാവണ്യമേ എന്റെ നമോവാകം (ഒരു കുമ്പിൾ...)
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്