Malayalam lyrics
വെറ്റില തിന്നു ചുവന്ന ചുണ്ടിലൊ രോണപ്പാട്ടൂഞ്ഞാലാടി ചിങ്ങപ്പൂഞ്ചില്ലകൾ തോറും ഓണപ്പാട്ടൂഞ്ഞാലാടി അപ്പാട്ടിൽ നിറയോ നിറ നിറ നിറയോ നിറ നിറ നിറ നിറ നിറ പൊന്നിന്റെ തക്കകളിട്ടൊരു പറ നിറയെ പുത്തരി നിറയോ മണ്ണിന്റെ മാറു ചുരന്നോ രമ്മിഞ്ഞപ്പാൽമണി നിറയോ നിറയോ നിറ നിറ നിറ നിറ നിറ (വെറ്റില.....) അപ്പാട്ടിൻ പൊലിയോ പൊലി പൊലി പൊലി പൊലിയോ പൊലി പൊലി പൊലി പൊലി പൊലി കുഞ്ഞു കുരുത്തോല മെടഞ്ഞൊരു വല്ലത്തിൽ പൂവുകൾ നിറയോ ചെല്ലച്ചെറുകൈകളിൽ നിറയെ നല്ലോണപ്പൂവുകൾ നിറയോ നിറയോ നിറ നിറ നിറ നിറ നിറ അപ്പാട്ടിൽ കിളിയോ കിളി കിളി കിളിയോ കിളി കിളി കിളീ കിളി കിളീ തുഞ്ചന്റെ കിളിമകൾ പെറ്റു പന്തിരുകുലമായ് പെരുകിയ കളമൊഴികൾ മണ്ണിൻ മകളുടെ കഥ പാടും മധുരം നിറയോ നിറയോ നിറ നിറ നിറ നിറ നിറ
Song details
Music: കെ പി ഉദയഭാനു
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ പി ഉദയഭാനു
- Lyricist: ഒ എൻ വി കുറുപ്പ്