Malayalam lyrics

നീഹാരമായ് പ്രിയരാധികേ
ചേതോഹരീ പ്രിയരാധികേ
പുണരൂ എന്‍ മണിവീണയില്‍ നീ
കിളിമകള്‍ കവിതകളെഴുതുമെന്‍ കരളിലെ
നീഹാരമായ്....
പനിമതി പൂവുകള്‍ കൊരുത്തു ഞാന്‍ ഇന്നൊരു
പ്രണയോപഹാരം അണിയിക്കാം
മോഹമെന്‍ കൂട്ടിനായ് ഇരുളുമീ വനികയില്‍
ദാഹമെന്‍ സിരകളില്‍ നുരയുമീ വേളയില്‍
പരിചിത മദഭരലഹരിയില്‍ മയങ്ങുവാന്‍ വാ വാ
കിളിമകള്‍ .....
കരളില്‍ മൃദുമയ തല്പങ്ങളില്‍
കാമിതകമനീയ മയിലായ് വരൂ
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപനിസ
കരളിലെ മധുമയ തല്പങ്ങളില്‍ ...ആ...
താളത്തില്‍ വരുമോ നീ വീണ്ടും
ആടാന്‍ വേദിയിതാ
താളത്തില്‍ വരുമോ നീ വീണ്ടും
പാടാന്‍ വേദിയിതാ
ആത്മാവിലെന്നും നിരുപമമാകും
ഹൃദയം മീട്ടും വസന്തരാഗം
സാസ പാപപപ സാസനീനിനിനി
സാസസാസസസ നിരിസാ
നിസരി സനിധ മപധ പമഗ
നിസരി സരിഗ രിഗമ ഗമപധപാ....
കിളിമകള്‍ ....

Song video

Watch on YouTube

Song details

വർഷം: 1987

സംഗീതം: രഘുകുമാർ

ഗാനരചന: പന്തളം സുധാകരൻ

ഗായകർ: ഉണ്ണി മേനോൻ, വാണി ജയറാം

വരികൾ: സ്നേഹ തോമസ്‌

യൂട്യൂബ് ഓഡിയോ: മധു എ എം

Album: കൊട്ടും കുരവയും