Malayalam lyrics
തെച്ചി പൂത്തേ ചെമ്പകം പൂത്തേ കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ കണ്ണിനും കരളിനും മോഹമുദിച്ചേ കയ്യിനും മെയ്യിനും ദാഹമുദിച്ചേ തെച്ചി പൂത്തേ ചെമ്പകം പൂത്തേ കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ തുള്ളിക്കളിക്കെടി കള്ളിപ്പെണ്ണേ നിന്റെ വള്ളിക്കുടിലിൽ വരണൊണ്ട് മാരൻ നിന്റെ മാരൻ മണിമാരൻ മുല്ലപ്പൂമാല കാത്തിരുപ്പുണ്ടേ പുള്ളിപ്പൂഞ്ചേല ചുറ്റെടി കണ്ണേ പെണ്ണേ തെച്ചി പൂത്തേ ചെമ്പകം പൂത്തേ നങ്ങയെവിടെ മങ്കയെവിടെ തിങ്കളുദിച്ചൊരു മാനത്ത് താളമെവിടെ മേളമെവിടെ താലികെട്ടിനൊരുങ്ങിയ്ക്കോ.... (തെച്ചി പൂത്തേ......) താനെതന്തോ... തന്താനെതന്തോ... തന്താനെതന്തോ...തന്താനെതന്തോ....
Song video
Song details
വർഷം: 1978
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: നാട്ടിക ശിവറാം
ഗായകർ: വാണി ജയറാം, കോറസ്
വിശദവിവരങ്ങൾ: ജയ, വാമദേവൻ
Album: ഭ്രഷ്ട്
- Singer: വാണി ജയറാം
- Singer: കോറസ്
- Film / album: ഭ്രഷ്ട്
- Composer: എം എസ് ബാബുരാജ്
- Lyricist: നാട്ടിക ശിവറാം