Malayalam lyrics
പൂക്കുല ചൂടിയ നിറപറയൊരുങ്ങി.... പൂക്കുല ചൂടിയ നിറപറയൊരുങ്ങി പൊന്‍വെളിച്ചവുമായ് നിലവിളക്കൊരുങ്ങി കതിര്‍മണ്ഡപത്തില്‍ കാലുകുത്തുമ്പോള്‍ കരളിടറരുതേ പൊന്നനുജത്തീ പൂക്കുല ചൂടിയ നിറപറയൊരുങ്ങി.... രണ്ടു സങ്കല്‌പസാമ്രാജ്യങ്ങള്‍ സന്ധിചെയ്യും രംഗമിതല്ലോ ആ..ആ.... രണ്ടു സങ്കല്‌പസാമ്രാജ്യങ്ങള്‍ സന്ധിചെയ്യും രംഗമിതല്ലോ ഒന്നില്‍ മറ്റൊന്നു ചേര്‍ന്നു കഴിഞ്ഞാല്‍ രണ്ടില്ലല്ലോ സിംഹാസനങ്ങള്‍ പൂക്കുല ചൂടിയ നിറപറയൊരുങ്ങി.... നിന്റെ ദാമ്പത്യവീഥിയിലെന്നും വര്‍ണ്ണമോഹത്തേരുരുളട്ടേ... (നിന്റെ ദാമ്പത്യ.........) അന്നേ വാടിയ മാലയും ചാര്‍ത്തി ഇന്നും നില്‌പൂ നിന്‍ സഹജാത (പൂക്കുല ചൂടിയ.....)
Song video
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: വാണി ജയറാം
രാഗം: ശ്യാമ
ഹിന്ദുസ്ഥാനി രാഗം: ഭാട്യറി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: കല്യാണി
Album: അർച്ചന ടീച്ചർ
- Singer: വാണി ജയറാം
- Film / album: അർച്ചന ടീച്ചർ
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി