Malayalam lyrics

കേശഭാരം കബരിയിലണിയും
കേരളനൃത്തകലാ സൌന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികില്‍നില്‍പ്പൂ പുഷ്പ
തോരണം ചാര്‍ത്തിയ പ്രകൃതീ...
(കേശഭാരം...)
ആയിരം ചിത്രക്കുമിളകള്‍ പതിച്ചോ-
രാട്ടത്തിരശ്ശീലയ്ക്കരികില്‍
പൊല്‍ചിലങ്ക പൂച്ചിലങ്കകിലുക്കിവരും
കുച്ചിപ്പുടി നര്‍ത്തകിമാര്‍
സ്വരയൌവ്വനങ്ങളില്‍ കാമകലയുണര്‍ത്തും നിന്‍
തിരനോട്ടം പഠിക്കുവാന്‍ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം...)
ആയിരം കുങ്കുമച്ചിറകുകള്‍ വിതിര്‍ക്കും
ആരംഗദീപത്തിന്നരികില്‍
മുത്തുമണിച്ചെപ്പുകുടം കുലുക്കിവരും
മണിപ്പൂരിനര്‍ത്തകിമാര്‍
അഭിനിവേശങ്ങളെ അന്നനട നടത്തും നിന്‍
അഭിനയം പഠിക്കുവാന്‍ വന്നു
ഞാനും കൂടെവന്നൂ
(കേശഭാരം...)

Song video

Watch on YouTube

Song details

വർഷം: 1974

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: അരൂർ പി കെ മനോഹരൻ

രാഗം: ശങ്കരാഭരണം

ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ

വർഗ്ഗീകരണം: മെലഡികൾ

വിശദവിവരങ്ങൾ: ആദർശ്‌ കെ ആർ, ദുബായ്‌

വിഡിയോ: ശ്രീജയ ദീപു

Album: രാജഹംസം