Malayalam lyrics

കാവേരിയാറില്‍ കാമന്റെ തോണി
കസ്തൂരി തൂകും തേരായിടും
ഇളം കാറ്റുമൂളും രതിഗാനതാളം
കുളിര്‍തൂകവേ നമ്മളൊന്നാകും
റ്^തുഗാനമായ് പാറിടും...
താരുണ്യമെയ്യില്‍ ഉടുത്തോരു മുണ്ടിന്‍
നൂലിഴയാകാന്‍ ഞാന്‍ കൊതിക്കുന്നു
നിന്‍ വിരിമാറില്‍ തലചായ്ച്ചുറങ്ങാന്‍
ആവേശമോടെ ഞാനിരിക്കുന്നു
ചന്ദ്രോത്സവത്തിന്‍ ചാരുതയൊന്നായ്
ചാലിച്ചു ചാര്‍ത്തും ഈ വേളതന്നില്‍
താളത്തിലാടും അരക്കെട്ടു തന്നില്‍
പൊന്‍ തുടലാകാന്‍ കൊതിക്കുന്നു
നീ കിടന്നീടും മലര്‍മെത്ത തന്നില്‍
ചേര്‍ന്നുറങ്ങീടാന്‍ ഞാന്‍ തുടിക്കുന്നു
മന്മഥരാഗം മലര്‍ശരമെയ്യും
ഉന്മാദമേറും ഈ തീരഭൂവില്‍

Song information

വർഷം: 1985

സംഗീതം: ഗുണ സിംഗ്

ഗാനരചന: ഭരണിക്കാവ് ശിവകുമാർ

ഗായകർ: കൃഷ്ണചന്ദ്രൻ, എൻ ലതിക

വരികൾ: ശ്രീദേവി

Album: ബ്ലാക്ക്‌ മെയിൽ

Explore this song