Malayalam lyrics

ഏറിയ നാളായല്ലോ മധുമലര്‍ വിരിയുന്ന
പൂരണ മധു കുടിപ്പാനേ - എന്നില്‍
ഏതൊരു കാലത്താണേ വിധി കൂട്ടിത്തരുന്നെന്ന
വേദന സഹിച്ചിരിപ്പാണേ
കല്ലായിക്കടവത്തു കപ്പക്കാരന്‍ കുഞ്ഞിപ്പോക്കര്
എല്ലായിപ്പോയതറിഞ്ഞില്ലേ - അത്
കാമിനിയൊരുത്തിയോടുള്ള മോഹത്താലാണെന്നു
പൂമണിക്കിന്നും തിരിഞ്ഞില്ലേ ....
പേരിമ്പക്കനിയാളോടുള്ളിലെനിക്കു നിറഞ്ഞേ
പ്രേമത്തിന്‍ മരുന്നൊരു തുള്ളിതരുവാന്‍ പറഞ്ഞേ
താരം വെച്ചെടുത്താലും കള്ളികളെല്ലാമറിഞ്ഞേ
താമരപ്പൂമുഖമൊന്നും ചൊല്ലിയതില്ല തിരിഞ്ഞേ
കണ്ണാളേ.. പല്ലുമുത്തു നിറത്തിന്നൊത്തരിമെത്തിടും പെണ്ണാളേ

Song details

വർഷം: 1973

സംഗീതം: ജി ദേവരാജൻ

ഗാനരചന: മോയിൻകുട്ടി വൈദ്യർ

ഗായകർ: സി എ അബൂബക്കർ

വർഗ്ഗീകരണം: മുസ്ലീം ഗാനങ്ങൾ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: മരം