Malayalam lyrics
മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ (2) പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടിപ്പൊട്ടും തൊട്ട് പുന്നാരിച്ച പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കൊട്ടുംകൊരവേം കേള്‍ക്കണ് കൊയലും വിളിയും കേള്‍ക്കണ് (2) മാനത്തെപന്തലിനുള്ളില്‍ മഴവില്ലിന്‍ താലിയുമായ് മാരനെത്തി പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ കളിക്കാന്‍ കളം തരാം കുളിക്കാന്‍ കുളം തരാം(2) കോയിക്കോട്ടങ്ങാടിയിലെ മുട്ടായിത്തെരുവിലിരിക്കണ അലുവത്തുണ്ടും തരാം താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ താലോലംകിളി വായോ തായോട്ടൊന്നു വായോ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
Song video
Song details
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: പി മാധുരി
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: കെ പി എ സി ലളിത
വരികൾ: ശ്രീദേവി
Album: മരം
- Singer: പി മാധുരി
- Film / album: മരം
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി