Malayalam lyrics
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ... ആ ലയലഹരി മറക്കുമോ.... പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ ഈ പുഴയും സന്ധ്യകളും... എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ... പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ... ആ സ്വപ്നവും പൊലിഞ്ഞുവോ... കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ... പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും.... ...
Song information
വർഷം: 2011
സംഗീതം: ഷഹബാസ് അമൻ
ഗാനരചന: മുല്ലനേഴി
ഗായകർ: വിജയ് യേശുദാസ്
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കൾ: പൃഥ്വിരാജ് സുകുമാരൻ, റീമ കല്ലിങ്കൽ
വിശദവിവരങ്ങൾ: വിപിൻ
വിഡിയോ: അജയ് മേനോൻ
Album: ഇൻഡ്യൻ റുപ്പീ
Explore this song
- Film / album: ഇൻഡ്യൻ റുപ്പീ
- Composer: ഷഹബാസ് അമൻ
- Lyricist: മുല്ലനേഴി