Malayalam lyrics
പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു (പൂമരഛായകൾ...) ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ കവിളിൽ കവിളിൽ (പൂമരഛായകൾ...)
Song video
Song details
Music: കണ്ണൂർ രാജൻ
Film/album: ദൈവസഹായം ലക്കി സെന്റർ
- Singer: എൻ ഉണ്ണികൃഷ്ണൻ
- Film / album: ദൈവസഹായം ലക്കി സെന്റർ
- Composer: കണ്ണൂർ രാജൻ
- Lyricist: വാസു പ്രദീപ്