Malayalam lyrics

ചിന്നാമ്പൽകുരുന്നേ ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ അൻപേ...
എന്നിൽ ദൈവം നട്ട പൂവാണ് നീ
ചിന്നാമ്പൽകുരുന്നേ ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ അൻപേ...
എന്നിൽ ദൈവം നട്ട പൂവാണ് നീ
ചെണ്ടത്താളമാടുന്ന കാറ്റിൻ
ഇമ്പം കൊണ്ട് താരാട്ടിടാം മെല്ലേ..
ചുടുകണ്ണീർ വീണ് കാടായ കാടിൻ
അന്നം കൊണ്ട് ഞാനൂട്ടിടാം നിന്നെ
ആ...ആ..ആ
നെയ്യില്ലാതെ നീരാഞ്ജനം
അമ്മപ്പാട്ടിലാദ്യാക്ഷരം കണ്ണേ...
തീരാലോകം കാണാൻ
എന്റെ കുഞ്ഞാനത്തോളേറാമിനി
ചിന്നാമ്പൽകുരുന്നേ ചാഞ്ചാടും പളുങ്കേ
ചേറേന്തും വിളക്കേ അൻപേ...
എന്നിൽ ദൈവം നട്ട പൂവാണ് നീ
രാരീരാരോ രാരീരാരോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജോൺ പോൾ ജോർജ്ജ്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: എം ജി ശ്രീകുമാർ, വാസുദേവ് കെ രാജ, ദക്ഷിണ ഇന്ദു മിഥുൻ, നിള രാജ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആശാൻ