Malayalam lyrics

ചെല്ലച്ചെറുകിളിയേ എന്‍ ചിത്തിരപ്പൈങ്കിളിയേ
പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ (2)
വെണ്‍ചാമരങ്ങള്‍ വീശി
വെള്ളി മേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു (ചെല്ലച്ചെറുകിളിയേ)
മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ (ചെല്ലച്ചെറുകിളിയേ)

Song information

വർഷം: 1967

സംഗീതം: ജി ദേവരാജൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

രാഗം: രാഗമാലിക (ബൗളി, മോഹനം, മായാമാളവഗൗള)

വരികൾ: സൂസി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: ചിത്രമേള

Explore this song