Malayalam lyrics
പൂവിട്ടു പൊൻ പണം പൊലിക പുന്നെല്ലിൻ നിറപറ പൊലിക കുന്നോളം കുറുമൊഴിക്കുരവകൾ പൊലിക തുമ്പപ്പൂപ്പാൽക്കുടം പൊലിക പൊലിക പൊലിക പൊലിക പാടത്തെ കിളികൾ തൻ കളകളം കളകളം പൊലിക പായാരച്ചൊല്ലുകൾ പൊലിക പാണന്റെ പാട്ടിലെ പഴം കഥ കേൾക്കാൻ പോണോരേ മാളോരേ പൊലിക പൊലിക പൊലിക ആയിരം പുഴകളിൽ ഓളങ്ങൾ ഓളങ്ങൾ പൊലിക ആവണിപ്പച്ചകൾ പൊലിക മലയന്റെ മുറ്റത്തെ കദളിത്തേൻ വാഴകൾ മലയന്റെ മക്കൾക്കായ് പൊലിക പൊലിക പൊലിക
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്