Malayalam lyrics

വെറ്റില തിന്നു ചുവന്ന ചുണ്ടിലൊ
രോണപ്പാട്ടൂഞ്ഞാലാടി
ചിങ്ങപ്പൂഞ്ചില്ലകൾ തോറും
ഓണപ്പാട്ടൂഞ്ഞാലാടി
അപ്പാട്ടിൽ നിറയോ  നിറ നിറ
നിറയോ നിറ നിറ നിറ നിറ നിറ
പൊന്നിന്റെ തക്കകളിട്ടൊരു
പറ നിറയെ പുത്തരി നിറയോ
മണ്ണിന്റെ മാറു ചുരന്നോ
രമ്മിഞ്ഞപ്പാൽമണി നിറയോ
നിറയോ നിറ നിറ നിറ നിറ നിറ
(വെറ്റില.....‌)
അപ്പാട്ടിൻ പൊലിയോ പൊലി പൊലി പൊലി
പൊലിയോ പൊലി പൊലി പൊലി പൊലി പൊലി
കുഞ്ഞു കുരുത്തോല മെടഞ്ഞൊരു
വല്ലത്തിൽ പൂവുകൾ നിറയോ
ചെല്ലച്ചെറുകൈകളിൽ നിറയെ
നല്ലോണപ്പൂവുകൾ നിറയോ
നിറയോ നിറ നിറ നിറ നിറ നിറ

അപ്പാട്ടിൽ കിളിയോ കിളി കിളി
കിളിയോ കിളി കിളി കിളീ കിളി കിളീ
തുഞ്ചന്റെ കിളിമകൾ  പെറ്റു
പന്തിരുകുലമായ് പെരുകിയ
കളമൊഴികൾ മണ്ണിൻ മകളുടെ
കഥ പാടും മധുരം നിറയോ
നിറയോ നിറ നിറ നിറ നിറ നിറ

Song information

Music: കെ പി ഉദയഭാനു

Lyricist: ഒ എൻ വി കുറുപ്പ്

Film/album: ലളിതഗാനങ്ങൾ

Explore this song