Malayalam lyrics

തിരകൾക്ക് കടലൊരു തടവറ
തീരം കടലിനു തടവറ
ദിശകൾ പകലിനു തടവറ
പകലോ രാവിനു തടവറ
പൂവിനു കൂന്തൽ തടവറ
വാക്കുകൾ നാവിനു തടവറ
നിൻ കരവലയമെനിക്കൂ തടവറ
ഇക്കരവലയമഴിച്ചു തുറന്നീ
പക്ഷിയെയകലേക്കയക്കരുതേ ഈ
പക്ഷിയെയകലേക്കയക്കരുതേ
അയക്കരുതേ അയക്കർരതെ
കടൽമാല വിഴുങ്ങും കാറ്റിൽ
ചിറകുമുറിക്കാനിടയാക്കരുതേ
നിന്റെ മനസ്സിൻ കൂട്ടിനു വെളിയിൽ
അനാഥ പേറിയലഞ്ഞു നടക്കാ
നെന്നെ വിടാതെപിടിച്ചു നിർത്തുക
നിൻ വിരൽ കോർത്ത കരങ്ങളയക്കരുതേ
അയക്കരുതേ അയക്കരുതേ.......

Song information

Music: ജി ദേവരാജൻ

Lyricist: അയ്യപ്പപ്പണിക്കർ

Singer: ലേഖ ആർ നായർ

Film/album: യമനം

Explore this song