Malayalam lyrics
ചന്ദനക്കല്ലിലുരച്ചാലേ സ്വര്ണ്ണത്തിന് മാറ്ററിയൂ കാറ്റിന് ചോലയില് അലിഞ്ഞാലേ കൈതപ്പൂവിന് മണമറിയൂ (ചന്ദന....) കവിതതന് ചിറകിലുയര്ന്നാലേ ഗാനത്തിന്നഴകറിയൂ(2) സ്വപ്നമുള്ളില് വിടര്ന്നാലേ കല്പ്പനയ്ക്കു പൂമ്പൊടി കിട്ടൂ(2) ചിരിയ്ക്കു സഖി ചിരിയ്ക്കു ചിത്രശലഭത്തെ വിളിയ്ക്കു (ചന്ദന...) പരിഭവംകൊണ്ടുനിറഞ്ഞാലേ പ്രണയത്തിന് സുഖമറിയൂ(2) ചുണ്ടുചുണ്ടില് വിരിഞ്ഞാലേ ചുംബനത്തിന് മാധുരിയറിയൂ(2) ചിരിയ്കൂ സഖി ചിരിയ്കൂ ചിത്രശലഭത്തെ വിളിയ്ക്കൂ (ചന്ദന...)
Song video
Song details
വർഷം: 1969
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
അഭിനേതാക്കൾ: ജയഭാരതി, കെ വി ശാന്തി
വരികൾ: ശ്രീദേവി
Album: ഉറങ്ങാത്ത സുന്ദരി
- Singer: പി സുശീല
- Film / album: ഉറങ്ങാത്ത സുന്ദരി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ