Malayalam lyrics
ചൈത്ര യാമിനി ചന്ദ്രികയാലൊരു ചിത്ര നീരാളം വിരിച്ചു ഇന്ദീവരമിഴി എന് തമ്പുരുവില് ഹിന്ദോള രാഗം തുടിച്ചു സപ്തസ്വരങ്ങളാല് കോരിത്തരിക്കുന്ന സപ്ത തന്ത്രിയെപ്പോലെ സപ്തസ്വരങ്ങളാല് കോരിത്തരിക്കുന്ന സപ്ത തന്ത്രിയെപ്പോലെ സിന്ദൂര കിരണങ്ങള് ചുംബിച്ചുണര്ത്തുന്ന സന്ധ്യാ പുത്രിയെപ്പോലെ നീയുണര്ന്നു മുന്നില് നീ വിടര്ന്നു നാദമായ് ഞാന് നിന്നില് അലിഞ്ഞു ചേര്ന്നു (ചൈത്ര ) ഇന്ദ്രനീലാഭയില് മാനത്ത് നീന്തുന്നു സാന്ദ്ര മേഘ രഥങ്ങള് (ഇന്ദ്രനീല) ശൃംഗാര ദീപങ്ങള് നിറമാല തീര്ക്കുന്നു നിന് നേത്ര ഗോപുര നടയില് നമുക്കുയരാം ഒന്നായ് പുണർന്നൊഴുകാം മേഘങ്ങളായ് വാനില് അലിഞ്ഞു ചേരാം (ചൈത്ര)
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: കെ പി ഉമ്മർ, Sijatha, പ്രേമ
വിശദവിവരങ്ങൾ: ശ്രീജു എം വി
വിഡിയോ: ഗാനസ്നേഹി
Album: ദൃക് സാക്ഷി
- Singer: കെ ജെ യേശുദാസ്
- Film / album: ദൃക് സാക്ഷി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി