Malayalam lyrics

ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളിചിന്തിയ വാസന്ത രാവില്‍
സാഗരവീചിയില്‍ മാലകള്‍ കോര്‍ക്കും
മദകര സുഖകര മധുരനിലാവില്‍
(ആകാശ...)
ഭാവനാമധുരത ലഹരിയുമായീ..
ആ....
ഭാവനാമധുരത ലഹരിയുമായീ..
കവിതതന്‍ കതിരണി പടവുകളേറീ
തങ്കക്കിനാവിന്റെ ഗോപുരമേടയില്‍
മയങ്ങിഞാന്‍ ഉറങ്ങിഞാന്‍ മധുരനിലാവില്‍
(ആകാശ...)
അമ്പിളിത്തേരില്‍ വരുമന്നേരം...
ആ....
അമ്പിളിത്തേരില്‍ വരുമന്നേരം...
മതിമുഖി മമസഖി നര്‍ത്തനമാടും
കരിമുകില്‍ യവനിക വീഴുംവരെയും
ആടും നീ പാടും ഞാന്‍ മതിവരുവോളം
(ആകാശ...)
aakaasha veedhiyilaayiram deepangal

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: എ ടി ഉമ്മർ

ഗാനരചന: ഡോ പവിത്രൻ

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: ബാബു അലിനപ്പറമ്ബിൽ

Album: തളിരുകൾ