Malayalam lyrics
ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍ ഏതൊരു ഹൃദയത്തിന്‍ ധ്യാനമായീ - ധ്യാനമായീ (ആരുടെ ) ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍ നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയീ (ഏതൊരു) ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ പീലി നിവര്‍ത്തിനില്‍ക്കും മയൂരമായി - മയൂരമായി (ആരുടെ ) ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി മദകരമധുമയഗന്ധമായി (ഏതാത്മപുഷ്പത്തിന്റെ) ചന്ദനക്കാട്ടിലെയേതല്ലിമലര്‍ക്കാവില്‍ ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി (ആരുടെ )
Song information
വർഷം: 1971
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഒ വി ഉഷ
ഗായകർ: പി ലീല
രാഗം: ആഭേരി
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: ഇൻക്വിലാബ് സിന്ദാബാദ്
Explore this song
- Film / album: ഇൻക്വിലാബ് സിന്ദാബാദ്
- Composer: ജി ദേവരാജൻ
- Lyricist: ഒ വി ഉഷ