Malayalam lyrics
ആരാണേ ആരാണേ അമ്പിളിപ്പൂങ്കടവിൽ എന്താണേ എന്താണേ പൊന്നൊളി തേൻകനവിൽ പുഞ്ചിരിപാൽമഴയിൽ ആരെൻ സുന്ദരവാൽമിഴിയിൽ നേരാണേ നേരാണേ കിന്നരിപൂഞ്ചിറകിൽ കൊഞ്ചി നെഞ്ചിലെ കൽപ്പടവിൽ ആരാണേ... ആരാണേ... ആരാണേ ആരാണേ അമ്പിളി പൂങ്കടവിൽ എൻ്റെ പൊന്നൊളി തേൻകനവിൽ ഈ വില്ലെല്ലാം വൈദേഹി വളച്ചുകെട്ടിയതല്ലേ ഈ അമ്പെല്ലാം രാ പോകെ മുനയൊടിച്ചവളല്ലേ ആ കാട്ടുമരത്തണലുകൊള്ളും പറവകളെ പോലെ പൂ തൂക്കുമിടം കളപറിക്കും നാട്ടുസുന്ദരിമാരെ വന്നാട്ടെ വായ്മൊഴി തന്നാട്ടെ ഈ നാവിനൊരു നോവുപാട്ട് വാവിനൊരു കാവുപാട്ട് തത്തച്ചുണ്ടിൽ തത്തും പാട്ടിൽ കല്യാണക്കാര്യം ഈ നാലുകുടം നീരീലാട് നൂറുമുഴം ചേലമൂട് തണ്ണീർക്കാറ്റിൽ ചൂളം കണ്ണിൽ കിന്നാരപ്പൂരം മിന്നാളേ മിന്നാളേ .. മിന്നാളേ മിന്നാളേ മിന്നിമിന്നണ മിന്നാളേ... മിന്നിമിന്നണ മിന്നാളേ മേലേ മിന്നണിമേട്ടിലെ കനകമുന്തിരി മൂടി നീ കൈനിറഞ്ഞാൽ കൈകുടഞ്ഞാൽ പൊന്നോളമുണ്ടേ നേരിലുണ്ടേ നോക്കിലുണ്ടേ നെഞ്ചോരമുണ്ടേ ആരാണേ ആരാണേ അമ്പിളി പൂങ്കടവിൽ എന്താണേ എന്താണേ പൊന്നൊളി തേൻകനവിൽ പുഞ്ചിരിപാൽമഴയിൽ ആരെൻ സുന്ദരവാൽമിഴിയിൽ നേരാണേ നേരാണേ കിന്നരിപൂഞ്ചിറകിൽ കൊഞ്ചി നെഞ്ചിലെ കൽപ്പടവിൽ ആരാണേ... ആരാണേ... ആരാണേ ആരാണേ അമ്പിളി പൂങ്കടവിൽ എൻ്റെ പൊന്നൊളി തേൻകനവിൽ
Song video
Song details
വർഷം: 2026
സംഗീതം: നാദിർഷാ
ഗാനരചന: രാജീവ് ഗോവിന്ദൻ
ഗായകർ: കെ എസ് ചിത്ര, റിമി ടോമി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
- Singer: കെ എസ് ചിത്ര
- Singer: റിമി ടോമി
- Film / album: മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
- Composer: നാദിർഷാ
- Lyricist: രാജീവ് ഗോവിന്ദൻ