Malayalam lyrics
ആനന്ദവാനത്തെൻ പട്ടം പറന്നൂ ആ നീല മേഘങ്ങൾ ആട്ടം പകർന്നൂ ഗാനവിലോലനെത്തേടിയുയർന്നൂ (ആനന്ദ...) ആലോലമാലോലമിളകിയാടും ആ പതംഗത്തിന്റെ പൊൻഞൊറികൾ അവനെന്നും സ്വപ്നത്തിലെനിക്കു നൽകും അരമനക്കുടിലിൽ തോരണങ്ങൾ ആ..ആ..ആ...ലാല.ലല്ല..ലാ (ആനന്ദ..) ആകാശവീഥിയെൻ മനസ്സു പോലെ അനുരാഗമാവർണ്ണ നൂലു പോലെ നിരവദ്യ ഭാവനാ വസന്താഭയിൽ നിരുപമൻ ചാഞ്ചാടും കാറ്റു പോലെ ആ..ആ..ലലലാ..ലാ (ആനന്ദ..)
Song information
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി മാധുരി, ബി വസന്ത
വിശദവിവരങ്ങൾ: വേണàµ
Album: ആനന്ദം പരമാനന്ദം
Explore this song
- Film / album: ആനന്ദം പരമാനന്ദം
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി