Malayalam lyrics

ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
കതിരൊളി കനവിതിൽ മധുരമായ് ഇനിപ്പു നീ
അറിയാതെ അറിയാതെ അണിയുന്നു നാം
തമ്മിലകലാതെ അണയാതെ ഉരുകുന്നു ഞാൻ
ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
തുഴയായി വഴിയായി അലയായി തിരയായി
കടലിൻ്റെ കുളിരായി വരുമെന്നു നീ
പൂവായി പൂക്കാലമൊന്നായി നിറയുന്ന
പ്രണയാദ്ര രാഗത്തിൻ സ്വരമായ് വരാം
എന്നുയിരേ കരളിൽ വിരിയും കവിതകളായ്
നിറയൂ മനതാരിൽ
തന്ത്രികളിൽ നിറവായ് തഴുവായ് രാഗവുമായ്
മാറിൻ മധു പകരാം
ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
കവിളോരം കാതോരം നനതൂവലാലേ ഞാൻ
മായാത്ത മുത്തങ്ങൾ ചാർത്തിത്തരാം
ചെറുചില്ല ഉലയുന്ന കാറ്റിൻ്റെ താളത്തിൽ
പ്രണയത്തിൻ സ്വരരാഗസുധയായി നാം
കാതരമായ് ഹൃദയം നിറയും
തേനലയായ് വരു നീ എന്നോളം
ഈ നിമിഷം വിരിയും ചിറകാൽ
പൊതിയാം ഞാനെന്നും നിന്നെ എന്നോളം
ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
ആകാശമേലേ നക്ഷത്രതോപ്പിൽ
കാണാത്ത തീരാത്ത മോഹങ്ങളേ
ഉം ...ഉം ...

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: പി ജെ

ഗാനരചന: എസ് എച്ച് ഹരിപ്രിയ

ഗായകർ: നജീം അർഷാദ്, മൃദുല വാര്യർ

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മാജിക് മാജിക് മൊമൻ്റ്