Malayalam lyrics
അള്ള തിരി പേരും സ്തൂതിയും സൊലവാത്തും അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത വേദാംബ പണ്ടു മുതൽക്കെൻ്റെ കൂടെ നടക്കണ ചങ്കിൻ്റെ പെങ്ങടെ കല്യാണം കണ്ടു തുടങ്ങിയ പോലല്ലവളിന്ന് മൊഞ്ചത്തിയായിട്ടുണ്ട് നല്ലോണം പണ്ടു മുതൽക്കെൻ്റെ കൂടെ നടക്കണ ചങ്കിൻ്റെ പെങ്ങടെ കല്യാണം കണ്ടു തുടങ്ങിയ പോലല്ലവളിന്ന് മൊഞ്ചത്തിയായിട്ടുണ്ട് നല്ലോണം പട്ട് കമ്മീസിലൊരുങ്ങിയ ചൊങ്കനെ കെട്ടി അവനൊത്ത് പോവേണം പട്ട് കമ്മീസിലൊരുങ്ങിയ ചൊങ്കനെ കെട്ടി അവനൊത്ത് പോവേണം പൊന്നുപോൽ നോക്കി വളർത്തിയൊരുപ്പാൻ്റെ പൊന്നുമോളാണിവളോർക്കേണം പൊന്നുപോൽ നോക്കി വളർത്തിയൊരുപ്പാൻ്റെ പൊന്നുമോളാണിവളോർക്കേണം പണ്ടു മുതൽക്കെൻ്റെ കൂടെ നടക്കണ ചങ്കിൻ്റെ പെങ്ങടെ കല്യാണം കണ്ടു തുടങ്ങിയ പോലല്ലവളിന്ന് മൊഞ്ചത്തിയായിട്ടുണ്ട് നല്ലോണം ശോ കണ്ടോ നെഞ്ചിൻ ഉള്ളിൽ കനവു കുടഞ്ഞൊരു തേൻ വറുത് ശോ മൊഞ്ചിൽ മിന്നും കണ്ണിൻ കുടമുല്ല കൊണ്ടൊരു പൊൻ കമറ് അന്തിവിളക്ക് തെളിയട്ടെ ഹേയ് അമ്പിളി പോലെ തിളങ്ങട്ടെ നെഞ്ചുകിലുങ്ങണ താളത്തിൽ ഈ പന്തലിലാടി രസിക്കട്ടെ മൊഞ്ചു പെരുത്ത മുഖത്ത് വിളങ്ങാൻ മഞ്ഞള് വാരിയെറിഞ്ഞവരെല്ലാം ഒപ്പന പാടി ആടി രസിക്കട്ടെ ചെത്തി നടക്കണ പ്രായത്തിൽ ചിന്തകളൊത്തിരി നീളത്തിൽ കൊണ്ടുനടന്നൊരു പെണ്ണിനെ ഇന്ന് കെട്ടിയിട്ടല്ലോ വല്ലാത്തൊരാപ്പോണേ പൊട്ടാത്തൊരു പൂട്ടാണേ കല്യാണപ്പെണ്ണ് ലോക്കിൽ പെട്ടു ഉറപ്പാണേ വല്ലാത്തൊരാപ്പോണേ പൊട്ടാത്തൊരു പൂട്ടാണേ കല്യാണപ്പെണ്ണ് ലോക്കിൽ പെട്ടു ഉറപ്പാണേ പണ്ടു മുതൽക്കെൻ്റെ കൂടെ നടക്കണ ചങ്കിൻ്റെ പെങ്ങടെ കല്യാണം കണ്ടു തുടങ്ങിയ പോലല്ലവളിന്ന് മൊഞ്ചത്തിയായിട്ടുണ്ട് നല്ലോണം ശോ കണ്ടോ നെഞ്ചിൻ ഉള്ളിൽ കനവു കുടഞ്ഞൊരു തേൻ വറുത് ശോ മൊഞ്ചിൽ മിന്നും കണ്ണിൻ കുടമുല്ല കൊണ്ടൊരു പൊൻ കമറ് പുത്തനുടുത്ത് ഇറങ്ങേണ്ടേ പൂ ചെണ്ടുകൾ വാരി എറിയേണ്ടേ പള്ള നിറച്ച് കഴിക്കാനായ് ഇനി മന്തി ചോറ് വിളമ്പേണ്ടേ കൂട്ടുകുടുംബക്കാരെല്ലാരും കൂട്ടിനുവന്ന ഫ്രീക്കന്മാരും കൂടി ചേർന്നുത്സവമാക്കട്ടെ ചുണ്ടിൽ ചായം തേച്ചോരും ചൊങ്കിൽ താടി മിനുക്കിയോരും ഒത്തൊരുമിച്ചൊരു സെല്ഫിക്കായ് പോസ് ചെയ്യട്ടെ വല്ലാത്തൊരു നാളാണേ ഓളെ കാര്യം കണ്ടോണേ ഇനിയോളെ ഫോളോ ചെയ്യാൻ കഷ്ടപ്പാടാണേ വല്ലാത്തൊരു നാളാണേ ഓളെ കാര്യം കണ്ടോണേ ഇനിയോളെ ഫോളോ ചെയ്യാൻ കഷ്ടപ്പാടാണേ പണ്ടു മുതൽക്കെൻ്റെ കൂടെ നടക്കണ ചങ്കിൻ്റെ പെങ്ങടെ കല്യാണം കണ്ടു തുടങ്ങിയ പോലല്ലവളിന്ന് മൊഞ്ചത്തിയായിട്ടുണ്ട് നല്ലോണം
Song video
Song details
വർഷം: 2026
സംഗീതം: നൗഷാദ് കണ്ണൂർ
ഗാനരചന: സമീർ അലി
ഗായകർ: മുക്താബ് മുഹബീബ് നൂർ, കുഞ്ഞികൃഷ്ണൻ മട്ടന്നൂർ, അർഷാദ് പാത്രിയൻ
വർഗ്ഗീകരണം: നിർമ്മാണത്തിൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മാജിക് മാജിക് മൊമൻ്റ്
- Singer: മുക്താബ് മുഹബീബ് നൂർ
- Singer: കുഞ്ഞികൃഷ്ണൻ മട്ടന്നൂർ
- Singer: അർഷാദ് പാത്രിയൻ
- Film / album: മാജിക് മാജിക് മൊമൻ്റ്
- Composer: നൗഷാദ് കണ്ണൂർ
- Lyricist: സമീർ അലി