Malayalam lyrics
ആകാശം ഉയരെ പാറിപ്പറന്ന വർണ്ണ സ്വപ്നങ്ങളേ കൂടുകൂട്ടുവാൻ പോരുമോ ഞങ്ങൾ പണിയുമീ പന്തലിൽ ഒത്തു ചേരുന്ന വേളയിൽ നൃത്തമാടുന്ന ചുവടുമായ് വിസ്മയം പോൽ വിടർന്ന പൂക്കൾ തൻ നിറമണിഞ്ഞാടുവാൻ ആകാശം ഉയരെ പാറിപ്പറന്ന വർണ്ണ സ്വപ്നങ്ങളേ കൂടുകൂട്ടുവാൻ പോരുമോ ഞങ്ങൾ പണിയുമീ പന്തലിൽ ഒത്തു ചേർന്നൊരുങ്ങി നമ്മൾ ഇത്തിരി കളിക്കളത്തിൽ ഒത്തിരിക്കിനാവുകൾ പൂത്ത വേളകൾ ആയിരം വിളക്ക് മിന്നി താരകത്തിളക്കമായി വാനവും വിരുന്നൊരുക്കി ഉല്ലാസം പുതിയ കാലമേ പുതിയ ലോകമേ പുതുവസന്തമായ് നിറമണിഞ്ഞു വാ ഓ.... ഓ... ആകാശം ഉയരെ പാറിപ്പറന്ന വർണ്ണ സ്വപ്നങ്ങളേ കൂടുകൂട്ടുവാൻ പോരുമോ ഞങ്ങൾ പണിയുമീ പന്തലിൽ സൗഹൃദം പകുത്തു നമ്മൾ സങ്കടം മറന്ന നേരം അതിരുകൾ കടന്നു പോയ് സഞ്ചാരം താരകങ്ങൾ പുഞ്ചിരിച്ചു രാവുകൾ രസം നുകർന്നു സ്വപ്നലോകമേ തുറക്കൂ സ്വർഗ്ഗജാലകം പുതിയ കാലമേ പുതിയ ലോകമേ പുതുവസന്തമായ് നിറമണിഞ്ഞു വാ ഓ.... ഓ...
Song video
Song details
വർഷം: 2026
സംഗീതം: പി ജെ
ഗാനരചന: ബാഹുലേയൻ കേളകം
ഗായകർ: പി എസ് സരൺ, സാന്ദ്ര വർഗ്ഗീസ്, നസ്ലീം നാസർ
വർഗ്ഗീകരണം: നിർമ്മാണത്തിൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മാജിക് മാജിക് മൊമൻ്റ്
- Singer: പി എസ് സരൺ
- Singer: സാന്ദ്ര വർഗ്ഗീസ്
- Singer: നസ്ലീം നാസർ
- Film / album: മാജിക് മാജിക് മൊമൻ്റ്
- Composer: പി ജെ
- Lyricist: ബാഹുലേയൻ കേളകം