Malayalam lyrics
ആകാശദീപമേ ആര്‍ദ്രനക്ഷത്രമേ അലരുകൾ കരിയുമീ മണ്ണിൽ വരൂ ഒരു തരി വെട്ടം പകർന്നു പോകൂ [ആകാശദീപമേ... കണ്ണില്ലെങ്കിലും കരളില്ലയോ കണ്മണിയെൻ ദുഃഖമറിയില്ലയോ അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ [ഓ ഓ.....ആകാശദീപമേ അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ അതിനനുപല്ലവി പാടുകില്ലേ (2) അവസാന ശയ്യ വിരിക്കുവാനായി ആത്മാവിൻ പൂവിതൾ നീ തരില്ലേ [ഓ ഓ.....ആകാശദീപമേ
Song information
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശിവരഞ്ജനി
വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര
കരോക്കെ: മനു
Album: ചിത്രമേള
Explore this song
- Film / album: ചിത്രമേള
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി