Malayalam lyrics

ആ....

ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തു നില്‍ക്കേ...

ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തു നില്‍ക്കേ...

ആദ്യാനുരാഗത്തിന്‍ ആത്മനൊമ്പരവുമായാരോ കടന്നു വന്നു...

ജാലക വാതിലില്‍ പാതി മറഞ്ഞു നിന്നെന്നെ തരളിതനാക്കി...

എന്നെ പുളകിതനാക്കി... ഹൃദയവൃന്ദാവനിയില്‍.... വൃന്ദാവനിയില്‍....

താരുണ്യമൊഴുകും താരിളം മേനിയില്‍ മൃദുലവികാരങ്ങള്‍ പൂത്തൂ

താരുണ്യമൊഴുകും താരിളം മേനിയില്‍ മൃദുലവികാരങ്ങള്‍ പൂത്തൂ...

തൂമഞ്ഞിലുണരും കുഞ്ഞിളം പൂക്കള്‍ പോലെന്നെ മറന്നു ഞാന്‍ നിന്നു...

ആദ്യ ചുംബനത്തിന്റെ  അമൃതസഞ്ജീവനി ആത്മദലത്തില്‍ പടര്‍ന്നൂ...

ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തു നില്‍ക്കേ...

വാചാലമാം മൗനരാഗങ്ങള്‍ പാടും മന്ത്രങ്ങളായിരം കേട്ടൂ...

വാചാലമാം മൗനരാഗങ്ങള്‍ പാടും മന്ത്രങ്ങളായിരം കേട്ടൂ...

തേന്‍കണം നുകരും കുളിരിളം കാറ്റു പോല്‍ എന്നില്‍ തിരഞ്ഞു ഞാനെന്തോ...

ആരോരുമറിയാത്തൊരാ സുഖ നിമിഷത്തിന്‍ ആലിംഗനത്താല്‍ മയങ്ങീ...

ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തു നില്‍ക്കേ...

ആദ്യാനുരാഗത്തിന്‍ ആത്മനൊമ്പരവുമായാരോ കടന്നു വന്നു...

ജാലക വാതിലില്‍ പാതി മറഞ്ഞു നിന്നെന്നെ തരളിതനാക്കി...

എന്നെ പുളകിതനാക്കി...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ജി വേണുഗോപാൽ

Film/album: കഥാവശേഷൻ

Explore this song