Malayalam lyrics
ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽച്ചേലുള്ള വീട് മെഴുതിരി എരിയും നറുമണമൊഴുകും ചിരികൾ മായാത്ത വീട് പൂവാടി തോറും പൂഭംഗി തോൽക്കും പാദങ്ങൾ തീർക്കുന്ന പാട് തൂവൽ വിരിയ്ക്കും ഓർമ്മപ്പിറാക്കൾ ഒരുപോലെ കുറുകുന്ന കൂട് മോഹങ്ങൾ നൂറാണ് നൂറ് സ്നേഹങ്ങൾ നേരാണ് നേര് ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽച്ചേലുള്ള വീട് മെഴുതിരി എരിയും നറുമണമൊഴുകും ചിരികൾ മായാത്ത വീട് കണ്ണാടിയാം കണ്ണുണ്ടേ ഉൾകേൾക്കുവാൻ കാതുണ്ടേ കൈയ്യാൽ തരും വെൺചോറിൽ സ്വർഗം തൊടും സ്വാദുണ്ടേ രാവിൽ ചായാൻ ആരും കൊതിയ്ക്കുന്ന കാവൽമാടം താനേ പാറാൻ സ്വപ്നം കടം തന്ന മായാലോകം പൂത്തു ഞാനും ഇളം നാമ്പു പോലെ പൂങ്കാറ്റു പോൽ അമ്മയുണ്ട് വെൺസൂര്യനായ് അച്ഛനുണ്ട് ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽച്ചേലുള്ള വീട് മെഴുതിരി എരിയും നറുമണമൊഴുകും ചിരികൾ മായാത്ത വീട് പൂവാടി തോറും പൂഭംഗി തോൽക്കും പാദങ്ങൾ തീർക്കുന്ന പാട് തൂവൽ വിരിയ്ക്കും ഓർമ്മപ്പിറാക്കൾ ഒരുപോലെ കുറുകുന്ന കൂട് മോഹങ്ങൾ നൂറാണ് നൂറ് ഉം ...
Song information
Music: വിഷ്ണു ശ്യാം
Lyricist: വിനായക് ശശികുമാർ
Singer: കെ എസ് ചിത്രരാജ്കുമാർ രാധാകൃഷ്ണൻ
Film/album: വലതുവശത്തെ കള്ളൻ
Explore this song
- Singer: കെ എസ് ചിത്രരാജ്കുമാർ രാധാകൃഷ്ണൻ
- Film / album: വലതുവശത്തെ കള്ളൻ
- Composer: വിഷ്ണു ശ്യാം
- Lyricist: വിനായക് ശശികുമാർ