Malayalam lyrics

മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ

മെല്ലെ മെല്ലെ വാടി വീഴല്ലേ..

മാൻമിഴികൾ നിറയല്ലേ...

വാക്കു തളരല്ലേ...

മോഹമുള്ളു കൊണ്ടു നീറല്ലേ

ധീം തനനാ.. നന ധീം തനാനാ  

ധീം തനനാ.. നനനാ...

മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ

മെല്ലെ മെല്ലെ.. വാടി വീഴല്ലേ..

വാനവിൽ.. ചില്ലയിൽ..

പൊൻകിനാ ചോലയിൽ

ഹോ... പീലി നീർത്തുന്നു വീണ്ടും

സ്നേഹ വാസന്തരാഗം...

താരിളം.. പൂക്കളായ്..

വേണ്ടുവോളം ചിരിക്കാം

ഉള്ളിനുള്ളം നിറയ്ക്കാം..

ധീം തനനാ.. നന ധീം തനാനാ  

ധീം തനനാ.. നനനാ..

മാതളത്തേനലരല്ലേ... മുല്ല മലരല്ലേ

മെല്ലെ മെല്ലെ.. വാടി വീഴല്ലേ..

താരമായ്.. പൂത്തിടാം

തൂവലായ്.. പാറിടാം..

ഹേ... മാമരങ്ങൾക്കു മീതെ

വാർ മയൂഖങ്ങളാകാം...

കാലമാം.. പാതയിൽ

കൂട്ടു.. കൂടാനൊരുങ്ങാം

കൂടു തേടാൻ തുടങ്ങാം...

ധീം തനനാ... നന.. ധീം തനാനാ  

ധീം തനനാ.. നനനാ..

മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ

മെല്ലെ മെല്ലെ.. വാടി വീഴല്ലേ

മാൻമിഴികൾ നിറയല്ലേ

വാക്കു തളരല്ലേ...

മോഹമുള്ളു കൊണ്ടു നീറല്ലേ...

Song information

Music: എം ജയചന്ദ്രൻ

Lyricist: വിനായക് ശശികുമാർ

Singer: വിജയ് യേശുദാസ്

Film/album: പുള്ളിക്കാരൻ സ്റ്റാറാ

Explore this song