Malayalam lyrics
കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺ തിങ്കളേ പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ.. അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺ തിങ്കളേ പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ.. ഉം..ഉം.. അലിയുന്നു ഞാനീ നറു തേൻ നിലാവിൽ ഒരു നോക്കിനായ്.. തളരാർദ്രയായ് മിഴിപാകി നിൽക്കെ കൊതിയോടെ ഞാൻ തേടുമീ പ്രണയ വല്ലികൾ പൂത്തുവോ പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ.. കുളിരാർന്നു പെയ്യും മഴപോലെ പാടി ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കെ... പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ.. അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺ തിങ്കളേ ഉം...ഉം
Song information
Music: എം ജയചന്ദ്രൻ
Lyricist: ജയഗീത
Singer: ആൻ ആമി
Film/album: പുള്ളിക്കാരൻ സ്റ്റാറാ
Explore this song
- Singer: ആൻ ആമി
- Film / album: പുള്ളിക്കാരൻ സ്റ്റാറാ
- Composer: എം ജയചന്ദ്രൻ
- Lyricist: ജയഗീത