Malayalam lyrics

ഓർമ്മകൾ കരൾ തലോടും പോലെ

മൂടും പോലെ..

കാറ്റിലാടും നാളം പോലെ

നാം ഒന്നായി കാണും ലോകം

നാം ഒന്നായി തീർക്കും കാലം..

ഈ നോക്കിൽ വാക്കിൽ ആളും..

തീരാ  ദാഹം...

നാം മിണ്ടാതുള്ളം കണ്ടേ

നാം.. തമ്മിൽ കാവൽ നിന്നേ

നാമൊന്നായ് മായുമ്പോഴും.

കൂട്ടായ്... ചാരേ….

ഈ ചങ്കിൽ പാട്ടോ പാടാൻ

ഈ വാനം നീളെ പാറാൻ..

ഈ മണ്ണിൻ തീയായ് മാറാൻ..

നീളും  കിനാതാരകൾ...

നമുക്കൊരേ മുഖം.. ഒരേ നെഞ്ചം..

ഒരേ മോഹം....

നമുക്കൊരേ നിറം.. ഒരാവേശം...

ഒരാഘോഷം... എന്നും

ഓർമ്മകൾ കരൾ തലോടും പോലെ…

മൂടും പോലെ..

കാറ്റിലാടും നാളം പോലെ

നാം ഒന്നായി കാണും ലോകം

നാം ഒന്നായി തീർക്കും കാലം..

ഈ നോക്കിൽ വാക്കിൽ ആളും..

തീരാ ദാഹം

നമുക്കൊരേ മുഖം.. ഒരേ നെഞ്ചം..

ഒരേ മോഹം..

നമുക്കൊരേ നിറം.. ഒരാവേശം..

ഒരാഘോഷം.. എന്നും….

നമുക്കൊരേ മുഖം.. ഒരേ നെഞ്ചം..

ഒരേ മോഹം..

നമുക്കൊരേ നിറം.. ഒരാവേശം..

ഒരാഘോഷം.. എന്നും…

Song information

Music: റെക്സ് വിജയൻ

Lyricist: വിനായക് ശശികുമാർ

Singer: ദുൽഖർ സൽമാൻ

Film/album: പറവ

Explore this song