Malayalam lyrics

സന്ധ്യാസുന്ദര ലിപിയിൽ

ഒരു താരമനോഹര കവിത

അതു നീൾമിഴിത്തുമ്പിനാലെഴുതൂ

നിൻ ജീവരാഗം പകരൂ

എന്നോടോതിയ വരിയിൽ

പതിനായിരം രാവുകൾ കലരും

ഇനിയീനുരാഗമാം കടലായ് 

എന്നാത്മതാളം നിറയും

മണ്ണിൻ വിസ്മയം തരുനിരയിൽ നീളേ പൂവുകളായി

വിണ്ണിൻ സുസ്മിതം ഇരുളലയിൽ ഏതോ നെയ്ത്തിരിയായ്

ഒഴുകിടുമൊരു കുളിരലയിലെ മധുമലർമണമായ്

തഴുകിടുമൊരു പുതുമഴയുടെ പരിഭവ സുഖമായ്

ആദ്യാനുരാഗാർദ്രഭാവങ്ങളാലേ

ആത്മാവിലാളുന്നൊരീണങ്ങൾ

ഏതോ പൂവണിത്താഴ്‌വരയിൽ മായാവാഹിനിയായ്

മേലേ കാർമുകിൽ കോണിയിലേറും വാർമതിയായി

ജനലഴികളിലൊരു കിളിയുടെ മൃദുകരമൊഴിയായ്

നടവഴിയിലെ പരിചിതമൊരു പദമലരിതളായ്

ഏതോ ദിനാന്തങ്ങൾ വാചാലമായി

മായാമയൂരങ്ങളായ് മാറി

Song video

Watch on YouTube

Song information

Music: മെജോ ജോസഫ്

Lyricist: റഫീക്ക് അഹമ്മദ്

Singer: മഞ്ജരിപ്രമോദ്

Film/album: ചാപ്റ്റേഴ്സ്

Explore this song