Malayalam lyrics

ഇതെന്റെ രക്തം ഇതെന്റെ മാംസം
ഇതെന്റെ ജീവിത ബലിദാനം
വേർപ്പു കലർന്നു കലങ്ങിയ ചോരചോപ്പിൽ
സന്ധ്യ ചുവക്കുമ്പോൾ
ഉയിരു തരുന്നു ഞാൻ പ്രിയജനമേ
എടുത്തുകൊള്ളൂ മതിയോളം
ഇതെന്റെ രക്തം

ഓരോ മുറിവിലും ഓരോ സ്വർഗ്ഗം
നിറച്ചുവച്ചു നിങ്ങൾക്കായി
പൊറുക്കണം നീ എന്റെ പിതാവേ
എടുക്കയാണിവരെൻ ഹൃദയം
പരിശുദ്ധത്മാവിവരോടെന്റെ
ജനത്തോടങ്ങ്‌ ക്ഷമിക്കണമേ
ഇവർ ചെയ്യുന്നതും ഇവർ അറിയുന്നില്ലി
ഇവരോടങ്ങ് പൊറുക്കേണമേ
ഇതെന്റെ രക്തം

മാനവപാപച്ചുമടും താങ്ങി
വേദനമാമല കയറുമ്പോൾ
കാറ്റും കടലും ഗാഗുൽത്തായും
കണ്ണീർമഴയിൽ നനയുമ്പോൾ
അറിവില്ലാത്തവരാണിവരറിവിൻ
മുറിവുകൾ എന്നിൽ നിറയ്ക്കുമ്പോൾ
അവരുടെ കൈകൾ മുറിയാതവരെ
കാക്കണമേ നീ പിതാവേ
ഇതെന്റെ രക്തം ഇതെന്റെ മാംസം
ഇതെന്റെ ജീവിത ബലിദാനം
വേർപ്പു കലർന്നു കലങ്ങിയ ചോരചോപ്പിൽ
സന്ധ്യ ചുവക്കുമ്പോൾ
ഉയിരു തരുന്നു ഞാൻ പ്രിയജനമേ
എടുത്തുകൊള്ളൂ മതിയോളം
ഇതെന്റെ രക്തം

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിജയ് യേശുദാസ്

Film/album: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

Explore this song