Malayalam lyrics
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ പൊന്നുതിരും പുലർവേളയോ കണിക്കൊന്നതൻ ചാരുതയോ തിരുവാതിര രാവുകളുയലിടും മധുചന്ദ്രികതൻ ലതയോ കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി നൃത്തം വൈക്കും പുതുമഴയോ (2 ) ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ചന്ദനത്തിൻ രതിശിൽപ്പമോ രവിവർമ്മതൻ ഭാവനയോ നിറസന്ധ്യയിൽ കന്മദ സൗരഭമായി വരും ആഷ്ടപദീലയമോ കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ സ്വപ്നം കാണും ഗോപികയോ (2 ) ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: റഫീക്ക് അഹമ്മദ്
Singer: മധു ബാലകൃഷ്ണൻ
Film/album: ശൃംഗാരവേലൻ
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ശൃംഗാരവേലൻ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: റഫീക്ക് അഹമ്മദ്