Malayalam lyrics
സട കുടയണ നേതാവ്.. നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ്.. മാറ്റിമറിക്കണ് ദുനിയാവ്.. ചുവരെഴുതിയ മുന്നേറ്റം.. മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം... വോട്ടിനു വേണ്ടി നെട്ടോട്ടം ഇരുകൈ കുപ്പി ചിരിച്ച് കാട്ടി വരും എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ.... വരിനിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജന രാജാവ്.. സട കുടയണ നേതാവ്... നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ്.. മാറ്റിമറിക്കണ് ദുനിയാവ് ചുവരെഴുതിയ മുന്നേറ്റം മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം... വോട്ടിനു വേണ്ടി നെട്ടോട്ടം കൊടിക്കൂറ നേരേ നേരേ.. വഴിത്താര വേറെ വേറെ ഒരേ ലക്ഷ്യമാണെന്നാലും ജന ഭരണം.. നിരത്തുന്ന വാഗ്ദാനങ്ങൾ നിലയ്ക്കാതെയാക്കും ഞങ്ങൾ നടപ്പാണു വോട്ടും തേടി... ഇനി ദിനമേ മണ്ഡലമോ... സൂചലമായ് മത്സരമോ... ഉത്സവമായ് മഷി കുത്തണ കൈയ്യുകൾ ഏകണ വോട്ടിന് പത്തരമാറ്റിലുമേറണ തീവില ... എന്നതറിഞ്ഞിനി സമ്മതിയേകുക അരുതരുതലസത പൊതുഹിതമറിയുക.... വെച്ചടി വെച്ചടി വെച്ചടി യേറുക നേടുക നേടുക നേടുക വൻ വിജയം ഇരുകൈ കുപ്പി ചിരി ശീകാട്ടി വരും എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരി നിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജന രാജാവ്... തും തും തന തുംത്തതാനാ ....തും തും തന തുംത്തതാനാ .... തും തും തന തുംത്തതാനാ ....തും തും തന തുംത്തതാനാ .... സട കുടയണ നേതാവ്.. നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ് മാറ്റിമറിക്കണു ദുനിയാവ് ചുവരെഴുതിയ മുന്നേറ്റം.. മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം.. വോട്ടിനു വേണ്ടി നെട്ടോട്ടം ഇരുകൈ കുപ്പി ചിരിച്ച് കാട്ടി.. വരും എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ... വരി നിന്നിട്ടോ ജനമൊന്നായി.. വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജനരാജാവ് ഇരുകൈ കുപ്പി ചിരിച്ച് കാട്ടി വരും എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരിനിന്നിട്ടോ.. ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ... അതിലൊന്നാമൻ ജനരാജാവ്...
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: മധു ബാലകൃഷ്ണൻ
Film/album: രാമലീല
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: രാമലീല
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ