Malayalam lyrics
വാ.. വാ.. വൈകാതെ വേഗം ചേരും ചങ്കൂറ്റമോടെ.. പോകാം.. ആകാശത്തോളം കൂടെവാ നെഞ്ചിൽ ആവേശത്താളം.. കണ്ണിൽ തൂമിന്നലാട്ടം.. ഏയ് നേരേ നേരോടെ.. വാ വാ പോരിനായ്.. ഏയ് പായും ഉലകം എല്ലാം മായാ കാണ്മതെല്ലാം പൊയിയാ പായും ഉലകം എല്ലാം മായാ കാണ്മതെല്ലാം പൊയിയാ... വാ വാ വൈകാതെ വേഗം ചേരും ചങ്കൂറ്റമോടെ പോകാം.. ആകാശത്തോളം കൂടെവാ ആരാരും കാണാതെ ആരോ ഓ ആരോ... തീപോലെ തേടുന്നു നമ്മേ ഓ ചെമ്മേ... കാഞ്ചിത്തുമ്പത്തു്.. മിന്നുന്നൊരുന്നം തെന്നിപ്പോകാതെ.. നീങ്ങാം ചേരിക്കോരത്തെ ചെഞ്ചിറയല്ലേ ഇനി വീറും വാശിയോടെ വാ പായും ഉലകം എല്ലാം മായാ കാണ്മതെല്ലാം പൊയിയാ പായും ഉലകം എല്ലാം മായാ കാണ്മതെല്ലാം പൊയിയാ... വാ.. വാ.. വൈകാതെ വേഗം ചേരും ചങ്കൂറ്റമോടെ.. പോകാം.. ആകാശത്തോളം കൂടെവാ നെഞ്ചിൽ ആവേശത്താളം.. കണ്ണിൽ തൂമിന്നലാട്ടം.. ഏയ് നേരേ നേരോടെ.. വാ വാ പോരിനായ്.. ഏയ്..
Song information
Music: ഷഹബാസ് അമൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: വിനീത് ശ്രീനിവാസൻ
Film/album: പുത്തൻപണം
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: പുത്തൻപണം
- Composer: ഷഹബാസ് അമൻ
- Lyricist: ബി കെ ഹരിനാരായണൻ