Malayalam lyrics
പാമ്പും കോണീം പോലെയാണെ ഓരോ ഇഞ്ചും കണ്ണഞ്ചുന്നേ നേരെതാണോ പൊയ്യേതാണോ ആരാരും ചൊല്ലിടാത്ത കള്ളക്കടങ്കഥയാ ജീവിതം പൊൻ കനവാണ് ജീവിതം വൻകടലാണ് ജീവിതം ചെങ്കനലാണ് ജീവിതം.. ഞെട്ടും മട്ടിൽ വെട്ടും ചുരമാണ് വട്ടം ചുറ്റും വട്ടിൻ കളിയാണ് കാലത്തിൻ കൈകൊണ്ട് തീർക്കും തിരക്കഥയാ വന്നേടം കണ്ടെങ്കിൽ എല്ലാം ഒരു ചിരിയോ പൊൻ കനവാണ് ജീവിതം വൻകടലാണ് ജീവിതം ചെങ്കനലാണ് ജീവിതം.. തമ്മിൽ തമ്മിൽ കൊല്ലും ചതിവേണ്ട കണ്ണിൽ കണ്ണിൽ പോലും പകവേണ്ട ആരെന്നോ എന്തെന്നോ ആർക്കുമൊന്നും അറിയാ പോകുന്ന നേരത്തോ കയ്യും വീശി തനിയേ ..ഓ പൊൻ കനവാണ് ജീവിതം വൻകടലാണ് ജീവിതം ചെങ്കനലാണ് ജീവിതം.. പാമ്പും കോണീം പോലെയാണെ ഓരോ ഇഞ്ചും കണ്ണഞ്ചുന്നേ നേരെതാണോ പൊയ്യേതാണോ ആരാരും ചൊല്ലിടാത്ത കള്ളക്കടങ്കഥയാ ജീവിതം പൊൻ കനവാണ് ജീവിതം വൻകടലാണ് ജീവിതം ചെങ്കനലാണ് ജീവിതം..
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: ഗോപി സുന്ദർ
Film/album: മ ചു ക
Explore this song
- Singer: ഗോപി സുന്ദർ
- Film / album: മ ചു ക
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ