Malayalam lyrics
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ... തെന്നും മേഘം പോലെ മിന്നൽ ചൂടി കാറ്റിൻ തേരിൽ പോകാമല്ലോ ഇരു ചിറകുകളിതാ ചലനുവുമിതാ.. ശലഭമായ് ചിറകടിച്ചുയരുന്നു ...ഓ മണിമുകിലല മേലെ.... മഴയിതൾ നുള്ളാൻ.. ചടുലമായുടലുകൾ ഉണരൂന്നു .. ഓ വാനിലുയരേ ..വാനിലുയരേ .. താഴെയൊരു ചിറകടി ചിറകടി മനമാകെ വാനിലുയരേ .വാനിലുയരേ .. താഴെയൊരു ചിറകടി ചിറകടി മനമാകെ... നേടി ഒടുവിലീ മോഹമിനിയതു നുകരുവാൻ വരുന്നു വീണു പലകുറി താണു ചിറകുകൾ ഒടുവിൽ നാം... ഉയരുന്നു ... തീരാതെ തീരാതെ ഈ ജന്മമങ്ങനെ മായാ മരാളമായ് മാറേണമേ ... മൂകാശ്രു ധാരകൾ പോരുന്നിതാ നീല മേഘാലയങ്ങളിൽ ചേരുന്നു നാം.. ഉയരുയരൂ ..ഉയരുയരൂ .. ഈ മണ്ണിൻ മേലെ..മേലെ... അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ ശ്യാമ വിജനമാം ഈ അപാരത ലഹരിയായ് കിനാവായ്.. ഏതൊരസുലഭ മാത്ര വരുമാതിൽ അതിലലയുവാൻ നമുക്കായ് പോയാലും പോയാലും തീരാത്ത ദൂരങ്ങൾ കൈനീട്ടിയാലെത്തും പോലല്ലയോ... ഏകാന്ത യാമങ്ങൾ തീരുന്നിതാ മുന്നിൽ ... കാണാൻ കൊതിക്കും പുലർ കാലമായ് ഉയരുയരൂ ..ഉയരുയരൂ .. ഈ മണ്ണിൻ മേലെ.. മേലെ.... അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ... ഇരു ചിറകുകളിതാ ചലനുവുമിതാ.. ശലഭമായ് ചിറകടിച്ചുയരുന്നു ...ഓ മണിമുകിലല മേലെ.... മഴയിതൾ നുള്ളാൻ.. ചടുലമായുടലുകൾ ഉണരൂന്നു .. ഓ വാനിലുയരേ ..വാനിലുയരേ .. താഴെയൊരു ചിറകടി ചിറകടി മനമാകെ വാനിലുയരേ .വാനിലുയരേ .. താഴെയൊരു ചിറകടി ചിറകടി മനമാകെ... വാനിലുയരേ .വാനിലുയരേ .. താഴെയൊരു ചിറകടി ചിറകടി മനമാകെ...
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: നന്ദിനി ശ്രീകർ
Film/album: വിമാനം
Explore this song
- Singer: നന്ദിനി ശ്രീകർ
- Film / album: വിമാനം
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്