Malayalam lyrics
സ്നേഹം ഏതോർമ്മയിൽ എരിഞ്ഞാലും മൂകം നോവേറ്റു നീ പിടഞ്ഞാലും... പാഴ്‍മോഹവാടിയിൽ കിനാവിലാരെ തേടി തേടി അലയുന്നു നീ വീണ്ടും തേങ്ങി കരയുന്നു നീ.. സ്നേഹം ഏതോർമ്മയിൽ എരിഞ്ഞാലും മൂകം നോവേറ്റു നീ പിടഞ്ഞാലും... അന്തിവെയിൽ.. ദൂരെ മറയും മരുഭൂമിയിലെ .. ചെങ്കനലിൽ വ്യഥകളോർത്തു വെന്തുരുകുകയായ്.. കണ്ണീർച്ചൂടിൽ വേവുമുള്ളം ... കാതിൽ ഏതോ ശൂന്യനാദം ഒടുവിൽ മുറിവായ് നിന്നെ മൂടുമ്പോൾ സാന്ത്വന രാഗം പൊലിയുന്നു സ്നേഹം... ഏതോർമ്മയിൽ എരിഞ്ഞാലും.. അമ്മമനം ചൂടുപകരും ഉദയാതിരയിൽ കുഞ്ഞുമനം മടിയിലാടി മധുനുണയുകയായ് .. തിരമാല പോൽ പോയതെല്ലാം തിരികെ വരും.. തീരമാകെ.. ഇനിയും മഴയായ് മണ്ണിൽ തൂവുമ്പോൾ മാന്തളിർ മാനം നിറയുന്നു സ്നേഹം.. ഏതോർമ്മയിൽ എരിഞ്ഞാലും.. മൂകം നോവേറ്റു നീ പിടഞ്ഞാലും... പാഴ്‍മോഹവാടിയിൽ കിനാവിലാരെ തേടി തേടി അലയുന്നു നീ വീണ്ടും തേങ്ങി കരയുന്നു നീ.. കടൽക്കിളിയെപ്പോലെ...
Song information
Music: സിറാജ്
Lyricist: പി കെ ഗോപി
Singer: സിതാര കൃഷ്ണകുമാർ
Film/album: കുഞ്ഞിരാമന്റെ കുപ്പായം
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: കുഞ്ഞിരാമന്റെ കുപ്പായം
- Composer: സിറാജ്
- Lyricist: പി കെ ഗോപി