Malayalam lyrics

വാനമകലുന്നുവോ...കൂരിരുളു മൂടിയോ  

വാർമുകിലു പോലെയീ.. മോഹമലിയുന്നുവോ...

വീണൊഴിയും ഏകാന്ത മൂകാഭിലാഷം...

പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി...

വീണ്ടുമുയരാൻ പാടിയലയാൻ

ആര് ചിറകേകുവാൻ..  

വീണ്ടുമുയരാൻ പാടിയലയാൻ

ആര് ചിറകേകുവാൻ.. ..

വാനമകലുന്നുവോ...കൂരിരുളു മൂടിയോ  

വാർമുകിലു പോലെയീ.. മോഹമലിയുന്നുവോ...

അരികിലരികിലരികിൽ.. തോന്നലൊരു മായാ.

അകലെയകലെ ദൂരെ....ആകാശലോകം..

കൂരമ്പുപോലെ.. പായുന്ന മോഹം..

വീഴുന്നു താഴെ... മഴപ്പാറ്റപോൽ

ഒഴുകി ഒഴുകി മറയും പൂന്തെന്നലേ നീ

വെറുതെ ഇനിയും ഓർക്കാൻ.. തൂവൽ തരാമോ

ആ സ്‌മേര നാളം മറയുന്ന നേരം...

പാഴ്‌മൺ ചിരാതായ് മാറുന്നു ജീവൻ...

വാനമകലുന്നുവോ...കൂരിരുളു മൂടിയോ  

വാർമുകിലു പോലെയീ.. മോഹമലിയുന്നുവോ...

വീണൊഴിയും ഏകാന്ത മൂകാഭിലാഷം...

പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി...

വീണ്ടുമുയരാൻ പാടിയാലായൻ ..

ആരു ചിറകേകുവാൻ..  

വീണ്ടുമുയരാൻ പാടിയാലായൻ ..

ആരു ചിറകേകുവാൻ..  

വാനമകലുന്നുവോ...കൂരിരുളു മൂടിയോ..  

വാർമുകിലു പോലെയീ മോഹമലിയുന്നുവോ...

ഉം ..ഉം ...

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: സിതാര കൃഷ്ണകുമാർ

Film/album: വിമാനം

Explore this song