Malayalam lyrics
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം സായം സന്ധ്യ ചായം തൂകും നീയാം വാനിൽ മെല്ലെ ചായാൻ ഓരൊ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു താരങ്ങൾ നരവിലെഴുതി മോഹത്തിൻ നറുമുടിയിഴയിൽ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം മുറ്റത്തെത്തും തെക്കൻ കാറ്റിൽ മാമ്പൂ പൂക്കും ഈറൻ ഗന്ധം ഓർമക്കൊമ്പിൽ ഊഞ്ഞാലാടാൻ ഞാനാ കാതിൽ പാട്ടായ് മാറാം ആത്മാവിൻ ഇരുകര തഴുകീ സനേഹത്തിൻ നിറനദിയൊഴുകീ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ...
Song information
Music: 4 മ്യൂസിക്
Lyricist: ബി കെ ഹരിനാരായണൻ
Singer: സിതാര കൃഷ്ണകുമാർ
Film/album: വില്ലൻ
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: വില്ലൻ
- Composer: 4 മ്യൂസിക്
- Lyricist: ബി കെ ഹരിനാരായണൻ